HealthKeralaLatest

വീട്ടില്‍ കൊതുകുതിരി കത്തിച്ചു വെക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കണം

“Manju”
Do you light a mosquito net at home? So be careful
വീട്ടില്‍ കൊതുകുതിരി കത്തിച്ചു വെക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കണം

സിഗരറ്റ് വലിക്കുന്നില്ല, അതിനാല്‍ ഞാന്‍ ശ്വാസകോശ രോഗങ്ങളില്‍ നിന്നും രക്ഷപ്പെട്ടു എന്ന് ആശ്വസിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ആശ്വസിക്കാന്‍ വരട്ടെ മുറികളില്‍ കത്തിച്ചുവെക്കുന്ന കൊതുകുതിരി സിഗരറ്റ് പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ അപകടകാരിയാണ്. പഠനങ്ങള്‍ പ്രകാരം 100 സിഗരറ്റ് പുറന്തള്ളുന്ന പുകയാണ് എട്ട് മണിക്കുറില്‍ ഒരു കൊതുകുതിരി പുറത്തുവിടുന്നത്. 50 സിഗരിറ്റില്‍ അടങ്ങിയ വിഷാംശമാണ് എട്ട് മണിക്കൂര്‍ കൊണ്ട് ഒരു കൊതുകുതിരി പുറത്ത് തള്ളുന്നത്.

അല്ലിത്രിന്‍, ഡൈബ്യൂട്ടെയില്‍ ഹൈഡ്രോക്‌സി ടോളിവിന്‍ തുടങ്ങിയ നിരോധിച്ച രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന കൊതുകു നിര്‍മാര്‍ജന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പല രോഗങ്ങള്‍ക്കും കാരണമാകും. ഖന ലോഹങ്ങളായ അലൂമിനിയം, ക്രോമിയം, ടിന്‍ എന്നിവ മിക്ക കൊതുകുതിരികളിലും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കത്തുമ്ബോള്‍ ഫോര്‍മാല്‍ഡിഹൈഡ്, പോളിസിലിക് അരോമാറ്റിക്ക് ഹൈഡ്രോകാര്‍ബണ്‍, ഫോര്‍മാല്‍ഡിഹൈഡ് എന്നിവ പുറത്ത് വിടുന്നതായി കണ്ടെത്തിയിരുന്നു. ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്കുള്ള കാരണമാകും ഈ വിഷവസ്തുക്കള്‍.

അടച്ചിട്ട മുറിയില്‍ എട്ട് മണിക്കൂറോളം തങ്ങി നില്‍ക്കുന്ന പുക കുട്ടികളിലടക്കം ഹൃദ്രോഗം,ആസ്മ എന്നിവക്ക് കാരണമാകും. ദിവസവും കൊതുകുതിരി കത്തിച്ച്‌ ഉറങ്ങുന്നത് ശ്വസകോശ പ്രശ്‌നങ്ങള്‍, കണ്ണെരിച്ചല്‍, കണ്ണിന് ചുവന്ന നിറം, ആസ്തമ, ഓക്കാനം, ഛര്‍ദ്ദി എന്നിവയ്‌ക്കും കാരണമാകും. ശ്വസവായുവിലൂടെ രക്തത്തിലെത്തുന്ന പുക കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയ്‌ക്ക് സമാനമായ അവസ്ഥയിലേക്കും നയിച്ചേക്കാം.

മുറികള്‍ക്കുള്ളിലെ വായു മലിനീകരണം പലപ്പോഴും അവഗണിക്കപ്പെടുകയാണ് പതിവ്. വായു മലിനീകരണത്തിന് മുഖ്യ കാരണമാകുന്നത് കൊതുകുതിരിയും മൊസ്‌ക്കിറ്റോ ലിക്വിഡ് പോലുള്ള ഉത്പന്നങ്ങളുമാണ്. ലോകാരോഗ്യസംഘടനുടെ കണക്ക് പ്രകാരം 4.1 ലക്ഷം പേരാണ് വീടുകളിലെ വായു മലിനീകരണം കൊണ്ട് മരണപ്പെടുന്നത്. ശ്വാസകോശ തകരാറുകള്‍ മൂലം അഞ്ച് വയസ്സില്‍ താഴെയുള്ള ഒരു ദശലക്ഷം കുട്ടികളാണ് ലോകത്ത് ഓരോ വര്‍ഷവും മരണപ്പെടുന്നത്.

 

Related Articles

Back to top button