Latest

കോഴിക്കോട്  എംഡിഎംഎ വിൽപന;പ്രതികൾ പിടിയിൽ

“Manju”

കോഴിക്കോട്: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി ഹോട്ടൽ മുറിയിൽ നിന്നും രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാത്തോട്ടം സ്വദേശി സജാദ് (24), നടുവട്ടം എൻ.പി വീട്ടിൽ മെഹറൂഫ് (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 210 മില്ലിഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.

കോഴിക്കോട് പന്നിയങ്കരയിലെ ഹോട്ടൽമുറിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സിന്തറ്റിക്ക് മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട എംഡിഎംഎയാണ് പ്രതികളുടെ കൈവശമുണ്ടായിരുന്നത്. തലച്ചോറിലെ കോശങ്ങളെ പൂർണമായും നശിപ്പിക്കാൻ പോലും കെൽപ്പുള്ളവയാണ് സിന്തറ്റിക്ക് മയക്കുമരുന്നുകൾ. നീണ്ടസമയം ലഹരി നിലനിൽക്കുമെന്നതിനാലാണ് എംഡിഎംഎ ലഹരികൾക്ക് പ്രചാരമേറുന്നത്.

നേരത്തെ ഗ്രാമിന് രണ്ടായിരം രൂപയ്‌ക്കായിരുന്നു വിൽപന നടത്തിയിരുന്നത്. എന്നാൽ വിതരണം വ്യാപകമാക്കുന്നതിനായി ഗ്രാമിന് വില ആയിരമായി കുറച്ചുവെന്ന് പ്രതികൾ വെളിപ്പെടുത്തി. സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button