IndiaLatest

ഓം ആകൃതിയിലുള്ള ലോകത്തിലെ ആദ്യ ക്ഷേത്രം

“Manju”

 

പാലി (രാജസ്ഥാന്‍) :ക്ഷേത്രങ്ങള്‍ തന്നെ ഒരു വിസ്മയമാണ്, ആരാധനകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറം ആളുകളെ ഒന്നിപ്പിക്കുന്നതിനും ചേര്‍ത്തുനിർത്തുന്നതിനും ക്ഷേത്രങ്ങള്‍ ഒരുപങ്കു വഹിക്കുന്നുണ്ട്. ഇപ്പോഴിതാ, ലോകത്തിലെ തന്നെ ഒരത്ഭുത നിർമ്മിതിയാകാനുള്ള ഒരുക്കത്തിലാണ് ഓം ക്ഷേത്രം. രാജസ്ഥാനിലെ പാലി ജില്ലയില്‍ ഓം ചിഹ്നത്തിന്‍റെ ആകൃതിയില്‍ നിർമ്മിക്കുന്ന ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്.

ഓം ആകൃതിയില്‍ നിർമ്മിക്കുന്ന ലോകത്തിലെ തന്നെ ആദ്യ ക്ഷേത്രമാണ് ഇതെന്നാണ് കരുതുന്നത്. തീർത്ഥാടകരെയും വിനോദസ‍ഞ്ചാരികളെയും ഉറപ്പായും ആകർഷിക്കുന്ന ഈ ക്ഷേത്രം ആകാശത്ത് നിന്നുപോലും കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഏറെ വൈകാതെ തന്നെ ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാകും.

പാലി ജില്ലയിലെ ജേഡൻ എന്നു പേരായ ഗ്രാമത്തിലാണ് ഈ അപൂർവ്വ ക്ഷേത്രം ഒരുങ്ങുന്നത്. രാജസ്ഥാൻ വിനോദസഞ്ചാരത്തെ മൊത്തത്തില്‍ മാറ്റിമറിക്കാൻ പോകുന്ന ഈ ക്ഷേത്രം ഏകദേശം മുപ്പത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പൂർത്തിയാകുന്നത്. മൂന്നു പതിറ്റാണ്ടു മുൻപ് 1995 ലാണ് ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. ഇപ്പോള്‍ നാനൂറോളം ആളുകളാണ് രാപ്പകല്‍ ക്ഷേത്രത്തിന്‍റെ പൂർത്തീകരണത്തിനായി പ്രയത്നിക്കുന്നത്.

ഓം ആകൃതിയിലുള്ള ക്ഷേത്രം എന്നു കേള്‍ക്കുമ്ബോള്‍ ചെറിയതായിരിക്കുമെന്ന് കരുതരുതേ. ജ‍ഡാനിലെ 250 ഏക്കർ സ്ഥലത്തായാണ് ഈ ക്ഷേത്രം വ്യാപിച്ചു കിടക്കുന്നത്. ലോകം കാത്തിരിക്കുന്ന വാസ്തുവിദ്യയാണ് ഈ ക്ഷേത്രത്തിന്‍റേതെന്നാണ് റിപ്പോര്‍ട്ടുകള്‍,

ക്ഷേത്രത്തിനുള്ളിലെ പ്രതിഷ്ഠകള്‍ക്കും ഒരുപാട് പ്രത്യേകതകളുണ്ട്. മഹാദേവന്‍റെ 1,008 രൂപങ്ങള്‍ ഈ ക്ഷേത്രത്തിനുള്ളില് കാണും. ഇത് കൂടാതെ ജ്യോതിർലിംഗങ്ങള്‍ക്കായി പ്രത്യേക സ്ഥാനങ്ങളും ക്ഷേത്രത്തിനുള്ളില്‍ ഒരുക്കും135 അടി ഉയരത്തിലാണ് ക്ഷേത്രഗോപുരം ഒരുങ്ങുന്നത്. കൂടാതെ 2000 തൂണുകളും ക്ഷേത്രത്തിനുണ്ടായിരിക്കും. ക്ഷേത്രത്തിന്‍റെ പ്രധാന ആകർഷണം ഗുരു മാധവാനന്ദ് ജിയുടെ ശവകുടീരം ആയിരിക്കും. സമുച്ചയത്തിന് താഴെ 2 ലക്ഷം ടണ്‍ ശേഷിയുള്ള ഒരു വലിയ ക്ഷേത്രക്കുളവും ഒരുക്കും.

ക്ഷേത്രത്തിൻറെ ഏറ്റവും മുകള്‍ ഭാഗത്ത് ധോല്‍പൂരിലെ ബൻസി കുന്നില്‍ നിന്നുള്ള ഒരു ശിവലിംഗം കൊണ്ട് അലങ്കരിച്ച ഒരു ശ്രീകോവിലുണ്ട്. ജദാൻ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് എത്തിച്ചേരുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമേയില്ല. ജോധ്പൂർ വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 71 കിലോമീറ്റർ അകലെയുള്ള ദേശീയ പാത 62 ന് സമീപത്തായാണ് ജദാൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനായ മാർവാർ ജംഗ്ഷനില്‍ എത്താൻ ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദ് ട്രെയിനില്‍ കയറിയാല്‍ മതി.

Related Articles

Check Also
Close
Back to top button