KeralaLatest

ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക്; മടങ്ങി വരവ് 128 വര്‍ഷങ്ങള്‍ക്ക് ശേഷം

“Manju”

ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് വരുന്നു. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മില്‍ ഇത് സംബന്ധിച്ച്‌ ധാരണയായി.
2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തും. ക്രിക്കറ്റിന് പുറമെ ഫ്‌ളാഗ് ഫുട്‌ബോള്‍, ബേസ്‌ബോള്‍, സോഫ്റ്റ്‌ബോള്‍ ഇനങ്ങളും പുതുതായി ഉള്‍പ്പെടുത്തും. ഈ മാസം അവസാനം മുംബൈയില്‍ നടക്കുന്ന ഇന്റര്‍നാഷ്ണല്‍ ഒളിമ്പിക് കമ്മിറ്റി ഇതിന് അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഫ്‌ളാഗ് ഫുഡ്‌ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നിവ ആദ്യമായാണ് ഒളിമ്പിക്‌സില്‍ എത്തുന്നത്. ക്രിക്കറ്റ് 1900 ലെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2028 ലെ ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് തിരിച്ചെത്തുന്നതോടെ 128 വര്‍ഷങ്ങള്‍ക്ക് ശേഷമാകും ക്രിക്കറ്റിന്റെ മടങ്ങിവരവ്.

Related Articles

Back to top button