IndiaLatest

2019- 20 കാലയളവിലേക്കുള്ള പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ്, നോണ്‍-പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസുകൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി

“Manju”

റെയിൽവേ, തപാൽ , പ്രതിരോധം, ഇ പി എഫ് ഒ, ഇ എസ് ഐ സി പോലുള്ള വാണിജ്യ സ്ഥാപനങ്ങളില്‍ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഗസറ്റഡ് പദവിയിൽ അല്ലാത്ത ജീവനക്കാർക്ക് ഉൽപ്പാദനക്ഷമത അടിസ്ഥാനമാക്കിയ ബോണസ് (പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസ് ) നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മന്ത്രിസഭ യോഗം തീരുമാനിച്ചു. 16. 97 ലക്ഷം നോണ്‍ ഗസറ്റഡ് ജീവനക്കാർക്ക് പ്രയോജനം ലഭിക്കുന്ന ഈ തീരുമാനത്തിനു , 2791 കോടി രൂപയാണ് ചിലവ് വരിക.

ഗസറ്റഡ് പദവിയിൽ അല്ലാത്ത മറ്റ് കേന്ദ്രസർക്കാർ ജീവനക്കാർക്കായി നോണ്‍-പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് അഥവാ അഡ്-ഹോക് ബോണസും വിതരണം ചെയ്യും. 13.70 ലക്ഷം ജീവനക്കാർക്കായി 946 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആകെ 30. 67 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിക്കുന്ന പുതിയ പ്രഖ്യാപനത്തിനായി 3, 737 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്

Related Articles

Back to top button