IndiaLatest

സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്ക്കണം, ദുര്‍ഗ്ഗാ പൂജ സന്ദേശത്തില്‍ പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

കൊല്‍ക്കത്ത: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമികളോട് വിട്ടുവീഴ്ചയില്ലെന്നും വധശിക്ഷവരെ ഉറപ്പാക്കാന്‍ വരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ദുര്‍ഗപൂജ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ദുര്‍ഗാപൂജ ആശംസകള്‍ ജനങ്ങളെ അറിയിച്ച മോദി എല്ലാവരും ആഘോഷവേളയിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് അഭ്യര്‍ഥിച്ചു.

ദുര്‍ഗാദേവി ശക്തിയുടെ പ്രതീകമായാണ് ആരാധിക്കപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും വേണ്ടി പല പ്രവര്‍ത്തനങ്ങളും നടത്തുന്നു. 22 കോടി സ്ത്രീകള്‍ക്ക് ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറന്നുകൊണ്ട് അവര്‍ക്ക് വായ്പ നല്‍കുന്നു, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി, സേനയില്‍ സ്ത്രീകള്‍ക്ക് സ്ഥിരമായ കമ്മീഷന്‍ പദവി, പ്രസവാവധി 12ല്‍ നിന്നും 26 ആഴ്ചയായി ഉയര്‍ത്തല്‍ എന്നിവ അതില്‍ ചിലതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പശ്ചിമ ബംഗാളിനെ അക്രമങ്ങളില്‍ നിന്ന് മുക്തമാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ച്‌ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കും മോദി തുടക്കം കുറിച്ചു.

Related Articles

Back to top button