IndiaLatest

സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഒരാളില്‍ നിന്ന് രോഗം പകരുന്നത് നിരവധി പേര്‍ക്ക്

“Manju”

ന്യൂഡല്‍ഹി : കോവിഡ് പടരാതിരിക്കാന്‍ സാമൂഹിക അകലവും മാസ്‌ക് ധരിക്കലും കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പോസിറ്റീവായ ഒരാള്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അയാളില്‍ നിന്ന് 406 പേര്‍ക്ക് വരെ രോഗം ബാധിക്കുമെന്ന് പഠനത്തിലൂടെ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു

കോവിഡ് ബാധിച്ച ഒരാള്‍ സമ്പര്‍ക്കം 50 ശതമാനം കുറയ്ക്കുകയാണെങ്കില്‍ 406-ന് പകരം 15 പേര്‍ക്ക് വരെ ഒരു മാസത്തിനുള്ളില്‍ രോഗം പടരുന്നത് കുറയ്ക്കാനാവും. 75 ശതമാനം സമ്പര്‍ക്കം ഒഴിവാക്കുകയാണെങ്കില്‍ 2.5 പേര്‍ക്ക് മാത്രമേ രോഗം ബാധിക്കൂവെന്നും പഠനത്തില്‍ വ്യക്തമായതായി അഗര്‍വാള്‍ പറഞ്ഞു. ഒരു ഭാഗത്ത് ചികിത്സാ മാനേജ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം, മറുവശത്ത് കോവിഡ് നിയന്ത്രിക്കേണ്ടതില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്‌കുകള്‍ ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button