KeralaLatest

ഞങ്ങളൊക്കെ ഇവിടെയുണ്ട്, പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ അഭിപ്രായം പറയേണ്ടെന്ന്; ചെന്നിത്തല

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: പ്രദേശികമായ കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടെന്നും അത്തരം കാര്യങ്ങള്‍ പറയാന്‍ ഇവിടെ വേറെ ആളുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുകയുണ്ടായി. കൊറോണ വൈറസ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രാഹുല്‍ അഭിനന്ദിച്ചതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ മറുപടി.

രാഹുല്‍ ഗാന്ധിയെപ്പോലുളള ഒരാള്‍ ഇവിടെ വന്നിട്ട് പ്രാദേശിക വിഷയങ്ങളില്‍ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് എനിക്കുമുളളത്. അദ്ദേഹം പറയുമ്പോള്‍ ആ നിലയില്‍ നിന്ന് പറഞ്ഞാല്‍ മതി. ഇവിട‌ത്തെകാര്യങ്ങള്‍ പറയാന്‍ ഞങ്ങളാെക്കെ ഉണ്ടല്ലോ. അതാണ് ഞങ്ങളുടെയും അഭിപ്രായം. ഈ ബ്ളെയിം ഗെയിം നടത്തരുതെന്ന് രാഹുല്‍ പറഞ്ഞതില്‍ എല്ലാം ഉണ്ട്’- ചെന്നിത്തല പറയുകയുണ്ടായി.‘

കൊവിഡിന്റെ കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നതിനെക്കുറിച്ചാണ് രാഹുല്‍ പറഞ്ഞത്.

Related Articles

Back to top button