IndiaLatest

അന്താരാഷ്ട്ര യാത്രാവിമാന സര്‍വീസുകള്‍ക്ക് മാര്‍ച്ച്‌ 31 വരെ നിയന്ത്രണം

“Manju”

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്രാവിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച്‌ 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിരീക്ഷക സമിതി ഇത് സംബന്ധിച്ച്‌ പ്രസ്താവന ഇറക്കി. ഡിജിസിഎയുടെ നിരീക്ഷക സമിതി പ്രത്യേകമായി അംഗീകരിച്ച അന്താരാഷ്ട്ര ചരക്കു നീക്കത്തിനും അതിനായുള്ള യാത്രകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. എന്നിരുന്നാലും, തിരഞ്ഞെടുത്ത റൂട്ടുകളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര യാത്രകള്‍ സാധ്യമാണ് എന്നും ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്കുള്ള നിയന്ത്രണം കഴിഞ്ഞ മാര്‍ച്ചിലാണ് രാജ്യത്ത് പ്രഖ്യാപിച്ചിരുന്നത്. സാമ്ബത്തിക മേഖലയെ ബാധിക്കുന്ന പല നിയന്ത്രണങ്ങളിലും പിന്നീട് ഇളവ് നല്‍കിയെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വീസുകളിന്‍ മേല്‍ കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഇനിയും ലഘൂകരിക്കാനുണ്ട്.

Related Articles

Back to top button