KeralaLatestThiruvananthapuram

67 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട്‌സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ കാവശേരി (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), കിഴക്കാഞ്ചേരി (18), ഓങ്ങല്ലൂര്‍ (5, 11, 12), കൊപ്പം (2), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (4, 15), എറണാകുളം ജില്ലയിലെ അങ്കമാലി (4 മാര്‍ക്കറ്റ് ഏരിയ), കൊല്ലം ജില്ലയിലെ തലവൂര്‍ (സബ് വാര്‍ഡ് 1, 2, 13), ആലപ്പുഴ ജില്ലയിലെ മുഹമ്മ (11) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.

7 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 618 ഹോട്ട്‌സ്പോട്ടുകളാണുള്ളത്. 67 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 13, കണ്ണൂര്‍ 12, കോഴിക്കോട് 9, എറണാകുളം, തൃശൂര്‍ 7 വീതം, മലപ്പുറം 6, കാസര്‍കോട് 4, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,926 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,733 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 23,193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3,164 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,093 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വയലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 41,47,822 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Related Articles

Back to top button