KeralaLatestThiruvananthapuram

ഇ.ഡിയുടെ നോട്ടീസ്‌ കിട്ടുമ്പോഴൊക്കെ രവീന്ദ്രന്‍ ആശുപത്രിയില്‍; സി.പി.എം. വെട്ടില്‍

“Manju”

തിരുവനന്തപരും: നാളെ ചോദ്യംചെയ്യലിന്‌ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റിനു മുമ്പില്‍ ഹാജരാകാനിരിക്കെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.എം. രവീന്ദ്രന്‍ ആശുപത്രിയില്‍ ഡോക്‌ടറെ കാണാനെത്തിയത്‌ ഒറ്റയ്‌ക്ക്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നരയോടെയാണു രവീന്ദ്രന്‍ ഒറ്റയ്‌ക്ക്‌ ആശുപത്രിയിലെത്തിയത്‌. തുടര്‍ന്ന്‌, ജനറല്‍ മെഡിസിന്‍ മേധാവി ഡോ. രവികുമാര്‍ കുറുപ്പിനെ കണ്ടു. കടുത്ത തലവേദനയും ശ്വാസംമുട്ടലും പനിയുമുണ്ടെന്ന്‌ അറിയിച്ചു. ന്യൂറോ സംബന്ധമായ അസുഖങ്ങളുണ്ടെന്നും പറഞ്ഞതോടെ എം.ആര്‍.ഐ. സ്‌കാനിങ്‌ ഉള്‍പ്പെടെ വിശദപരിശോധനകള്‍ നടത്തി. മെഡിക്കല്‍ ബോര്‍ഡ്‌ അടിയന്തരമായി ചേരാനുള്ള നിര്‍ദേശവും ആശുപത്രി അധികൃതര്‍ നല്‍കി. ഐ.സി.യുവില്‍ പ്രവേശിപ്പിക്കണമെന്ന്‌ ആവശ്യമുയര്‍ന്നെങ്കിലും ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചശേഷം പേ വാര്‍ഡിലേക്കു മാറ്റുകയായിരുന്നു.

ഇ.ഡിയുടെ നോട്ടീസ്‌ കിട്ടുമ്പോഴൊക്കെ രവീന്ദ്രന്‍ ആശുപത്രിയിലാകുന്നതു സി.പി.എമ്മിനെയും വെട്ടിലാക്കിയിട്ടുണ്ട്‌. രവീന്ദ്രന്‍ ഇ.ഡിക്കു മുന്നില്‍ ഹാജരാകുന്നതാണ്‌ ഉചിതമെന്നു സി.പി.എം. സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍, രവീന്ദ്രന്‍ ഒളിച്ചോടുന്നതല്ലെന്നും ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാലാണു ചികിത്സ തേടിയതെന്നും അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പറയുന്നു.

Related Articles

Back to top button