IndiaInternationalKeralaLatest

ബിസിനസ് ട്രിപ്പിനായി വിദേശികള്‍ക്ക് ഇന്ത്യയിലേയ്ക്ക് വരാം, ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമില്ല – പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

“Manju”

സിന്ധുമോൾ. ആർ

പതിവ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ വൈകും. എന്നാല്‍ നിയന്ത്രിതമായി വിദേശ വിമാനസര്‍വീസുകള്‍ അനുവദിക്കും. വിദേശത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് ബിസിനസ് ട്രിപ്പുകള്‍ക്ക് വരാം. വിദേശത്ത് നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് അനുമതിയില്ല. കപ്പലുകള്‍ക്കും അനുമതി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. പ്രതിദിന കോവിഡ് കേസുകള്‍ രാജ്യത്ത് കുറഞ്ഞിരിക്കുകയും രോഗമുക്തി നിരക്ക് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

ഇലക്‌ട്രോണിക്ക്, ടൂറിസ്റ്റ് ഒഴികെയുള്ള എല്ലാ വിസകളും പുനസ്ഥാപിക്കും. വിസ എക്‌സ്പയര്‍ ആയവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. ബിസിനസ്, കോണ്‍ഫറന്‍സുകള്‍, ജോലി, പഠനം, ഗവേഷണം, ആരോഗ്യസംബന്ധമായ കാരണങ്ങള്‍ തുടങ്ങിയവയ്ക്കായി വിസയ്ക്ക് അപേക്ഷിക്കാം.

Related Articles

Back to top button