IndiaKeralaLatest

100 രൂപ കൈക്കൂലി നല്‍കാത്തതിന് 13 കാരനോട് ക്രൂരത

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഇന്‍ഡോര്‍ : 100 രൂപ കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ അധികൃതരുടെ ക്രൂരയ്ക്ക് ഇരയായി 13 കാരന് പിന്തുണയുമായി ജനപ്രതിനിധികള്‍ രം​ഗത്ത്. ഉപജീവനത്തിനായി തെരുവില്‍ കോഴിമുട്ട കച്ചവടം നടത്തിയ കുട്ടി കൈക്കൂലി നല്‍ക്കാത്തതോടെ മുട്ടകള്‍ പൊട്ടിച്ചുകളയുകയായിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു സംഭവം.

സോഷ്യില്‍ മീഡിയയിലൂടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുട്ടിക്ക് സഹായ വാ​ഗ്ദാനങ്ങളുമായി ജനപ്രതിനിധികള്‍ രം​ഗത്തെത്തി. 13കാരന്റെയും സഹോദരന്റെയും വിദ്യാഭ്യാസ ചിലവ് പൂര്‍ണ്ണമായും ഏറ്റെടുത്തു കൊള്ളാമെന്ന് കോണ്‍​ഗ്രസ് എം.പി ദി​ഗ് വിജയ് സിം​ഗ് പറഞ്ഞു. കുട്ടികളുടെ അച്ഛനാണ് ഇക്കാര്യം അറിയിച്ചത്.

പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ കീഴില്‍ വീട് വെച്ച്‌ നല്‍കാമെന്ന് ബിജെപി എംപി മെണ്ടോല വാ​ഗ്ദാനം ചെയ്തു. സൈക്കിളും വസ്ത്രങ്ങളും എം.എല്‍.എ വാങ്ങി നല്‍കി

കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ മുന്‍സിപ്പല്‍ അധികൃതര്‍ മുട്ടവണ്ടി തട്ടിമറിച്ചതോടെ 8000 രൂപയുടെ നഷ്ടമാണ് ഇവര്‍ക്കുണ്ടായത്. സമൂഹമാധ്യമങ്ങളിലൂടെ അധികൃതരുടെ ക്രൂരത പുറം ലോകമറിഞ്ഞതോടെ നിരവധി പേരാണ് സാമ്പത്തിക സാഹയവുമായി എത്തിയത്.

Related Articles

Back to top button