IndiaKeralaLatest

കര്‍ണാടകയില്‍ നവംബര്‍ 17 മുതല്‍ കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം

“Manju”

സിന്ധുമോൾ. ആർ

കര്‍ണാടകയില്‍ നവംബര്‍ 17 മുതല്‍ കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. എഞ്ചിനീയറിങ്, ഡിപ്ലോമ, ഡിഗ്രി കോളജുകളാണ് തുറക്കുക. കോളജുകള്‍ തുറന്നാലും വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരും.

രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കോളേജുകളില്‍ ഹാജരായി ക്ലാസ്സുകളില്‍ പങ്കെടുക്കാനാവുകയുള്ളൂ. ഓരേ സമയം കോളേജില്‍ അനുവദനീയമായ ബാച്ചുകളുടെ എണ്ണം വിദ്യാര്‍ത്ഥികളുടെ ആകെ എണ്ണത്തിന്റെ അനുപാതത്തില്‍ തീരുമാനിക്കാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ കോളേജുകള്‍ക്കും പ്രവര്‍ത്തന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇത് കര്‍ശനമായി പാലിക്കണമെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണ്‍ പറഞ്ഞു.

Related Articles

Back to top button