IndiaLatest

കശ്മീരിൽ ഭീകരാക്രമണം; നാല് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരാക്രമണം. ഗ്രനേഡ് പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന്മാർക്കും, പ്രദേശവാസിയ്‌ക്കും പരിക്കേറ്റു. ബരാമുള്ള ജില്ലയിലെ ഖാൻപോര പാലത്തിന് സമീപമായിരുന്നു സംഭവം.

പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. നാല് സിആർപിഎഫ് ജവാന്മാർക്കാണ് പരിക്കേറ്റത്. ഇവരിൽ ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും ഉൾപ്പെടുന്നു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ല.

പാലം തകർക്കാൻ ലക്ഷ്യമിട്ട് ഭീകരർ സ്ഥാപിച്ച ഗ്രനേഡുകളാണ് ഇതെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മേഖല സൈന്യം വളഞ്ഞിരിക്കുകയാണ്.

Related Articles

Back to top button