IndiaKeralaLatest

ഒരേ രക്തഗ്രൂപ്പുള്ളവര്‍ക്ക് കൊവിഡ് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കുറവെന്ന് പുതിയ പഠന റിപ്പോര്‍ട്ട്

“Manju”

സിന്ധുമോൾ. ആർ

ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക് കൊവിഡ് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കുറവെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ലണ്ടനിലെ ബ്ലഡ് അഡ്വാന്‍സ് ജേര്‍ണലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രോഗബാധയേറ്റവരില്‍ അധികവും മറ്റ് ബ്ലഡ് ഗ്രൂപ്പിലുള്ളവരാണെന്നാണ് ഒ ബ്ലഡ് ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കാണാന്‍ സാധിക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നു. ഇവര്‍ക്ക് രോഗബാധയുണ്ടായാല്‍ അതില്‍ തീവ്രത കുറവായിരിക്കും.

വിഷയത്തില്‍ കുടുതല്‍ പഠനം നടത്തണമെന്നും ഗവേഷകര്‍ അറിയിച്ചു. എ, ബി, എബി എന്നീ ബ്ലഡ് ഗ്രൂപ്പിലുള്ളവരാണ് കൂടുതല്‍ രോഗബാധിതരാകുന്നതെന്നും പഠനം അവകാശപ്പെടുന്നു. ഡെന്‍മാര്‍ക്കില്‍ നടത്തിയ പഠനമനുസരിച്ച്‌ കൊവിഡ് ബാധിതരായ 7,422 പേരില്‍ 34.4 ശതമാനം മാത്രമാണ് ഒ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 44.4 ശതമാനമാണ് എ ഗ്രൂപ്പിലുള്ളവര്‍. ജനസംഖ്യയുടെ 62 ശതമാനത്തിന്റെ റിപ്പോര്‍ട്ട് മാത്രമാണിത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ വിശദമായ പഠനം വേണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

Related Articles

Back to top button