IndiaLatest

സാമൂഹ്യപ്രവര്‍ത്തക സിന്ധുതായ് സപ്കല്‍ അന്തരിച്ചു

“Manju”

പൂനെ: പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക സിന്ധുതായ് സപ്കല്‍ ചൊവ്വാഴ്ച രാത്രി അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച്‌ തെരുവിലെറിയപ്പെടുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളെ സ്വന്തം മകളെ വളര്‍ത്തിയ സിന്ധുതായ് സപ്കല്‍ ‘ അനാഥരുടെ അമ്മ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

മഹാരാഷ്ട്രയിലെ വാര്‍ധ സ്വദേശിനിയായ സിന്ധു, ചെറുപ്പത്തില്‍ വളരെയധികം യാതനകള്‍ അനുഭവിച്ചാണ് വളര്‍ന്നത്. പത്തു വയസ്സില്‍ വിവാഹം കഴിഞ്ഞ ഇവരുടെ ദാമ്പത്യ ബന്ധം പരാജയപ്പെട്ടതിനെ തുടര്‍ന്ന്, സിന്ധു തന്റെ ജീവിതം അനാഥര്‍ക്കായി ഉഴിഞ്ഞു വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ 45 വര്‍ഷമായി അവര്‍ തന്റെ സേവന ജീവിതം തുടര്‍ന്നു.

1500-ഓളം അനാഥരെ ദത്തെടുത്തു വളര്‍ത്തുകയും, അവരില്‍ പലരുടെയും വിദ്യാഭ്യാസത്തിനും വിവാഹത്തിനും സ്വന്തമായി വീടുണ്ടാക്കാനും സഹായിക്കുകയും ചെയ്ത ഈ മഹിളാരത്നത്തെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

Related Articles

Back to top button