Latest

ഡിസ്‌നി വേൾഡിൽ കുടുംബങ്ങളുടെ കൂട്ടത്തല്ല്-

“Manju”

ഫ്‌ലോറിഡ: വിനോദങ്ങൾക്കായി എത്തിയ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കം ഡിസ്‌നി വേൾഡ് അമ്യൂസ്‌മെന്റ് പാർക്കിൽ കൂട്ടത്തല്ലിൽ കലാശിച്ചു. ഫ്‌ലോറിഡയിലെ ഒർലാന്റോ ഡിസ്‌നി വേൾഡിലാണ് സന്ദർശകരായെത്തിയ രണ്ടു കുടുംബങ്ങൾ ഏറ്റുമുട്ടിയത്.

ലോക പ്രശസ്ത ഫാന്റസിലാന്റിലെ സിൻഡ്രേലാ കാസിലിനും പീറ്റർ പാൻ ഫ്‌ലൈറ്റ് ഗെയിമിലും പങ്കെടുക്കുന്നതിനായി വരി നിൽക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. അഞ്ചു മിനിറ്റിലേറെ കൂട്ടത്തല്ല് നടന്നത് ഡിസ്‌നി വേൾഡിന് നാണക്കേടായി. പ്രശ്‌നം നടന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ സമയത്ത് ഇടപെട്ടില്ലെന്നും മറ്റ് സന്ദർശകർ പരാതിപ്പെട്ടു.

വിവിധ റൈഡുകൾക്കായി വരിനിൽക്കുന്നതിനിടെയാണ് സംഭവം. ഒരു റൈഡിനിടെ ഫോൺ മറന്നുവെച്ച യുവതി വരിയിൽ നിന്നും അതെടുക്കാനായി പോവുകയായിരുന്നു. മടങ്ങി വന്നപ്പോൾ കുടുംബത്തിനൊപ്പം ചേരാൻ വരിയിൽ നിന്ന മറ്റൊരു കുടുംബം സമ്മതിച്ചില്ലെന്നതാണ് പ്രശ്‌നത്തിന് തുടക്കമായത്. സഹോദരിയെ തള്ളിയെന്ന പേരിൽ സഹോദരനാണ് അടിപൊട്ടിച്ചത്. അത് പിന്നീട് കൂട്ടത്തല്ലിലേയ്‌ക്ക് എത്തുകയായിരുന്നു. ഏതായാലും അധികൃതർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സന്ദർശകരോട് മാപ്പ് പറഞ്ഞു.

Related Articles

Back to top button