Thiruvananthapuram

മംഗലപുരത്തു ജലജീവൻ പദ്ധതിയിൽ കുടിവെള്ളം നൽകി.

“Manju”

സമ്പൂർണ്ണ പൈപ്പ് ലൈൻ കുടിവെള്ള പദ്ധതിയായ ജലജീവൻ പദ്ധതി മംഗലപുരത്തു ഉത്ഘാടനം ചെയ്തു. ശാസ്തവട്ടം വാർഡിൽ പൈപ്പിലൂടെ എത്തിച്ച കുടിവെള്ളം കുടത്തിൽ നിറച്ചു പ്രസിഡന്റ് വേങ്ങോട് മധു ഗുണഭോകതാവിനു നൽകി ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട്‌ സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ വി. അജികുമാർ, ലളിതാംബിക, എം.എസ്. ഉദയകുമാരി, ആറ്റിങ്ങൽ വാട്ടർ അതോറിറ്റി എ. ഇ നിസ്സാർ, പൊതുപ്രവർത്തകരായ ധർമ്മപാലൻ, ഗോപൻ, അജയൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button