LatestThiruvananthapuram

ബി.മണികണ്ഠന്‍ ദക്ഷിണ വ്യോമസേനാ മേധാവി

“Manju”

തിരുവനന്തപുരം: ദക്ഷിണ വ്യോമസേനാമേധാവിയായി മലയാളിയായ എയര്‍ മാര്‍ഷല്‍ ബി.മണികണ്ഠന്‍ ചുമതലയേറ്റു. കോട്ടയം തിരുവാര്‍പ്പ് സ്വദേശിയാണ്. കഴക്കൂട്ടത്തെ സൈനിക സ്കൂളിലും നാഷണല്‍ ഡിഫന്‍സ് അക്കാദമി, വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ്, സെക്കന്തരാബാദ് കോളേജ് ഒഫ് ഡിഫന്‍സ് മാനേജ്‌മെന്റ്. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.

1986ല്‍ വ്യോമസേനയില്‍ ചേര്‍ന്നു. 5400മണിക്കൂര്‍ ഫ്ളൈയിംഗ് പരിചയമുള്ള മണികണ്ഠന്‍ മികച്ച ഹെലികോപ്റ്റര്‍ യുദ്ധവിദഗ്ധനും പരിശീലകനുമാണ്. ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിലെ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍ പദവിയില്‍ നിന്നാണ് ദക്ഷിണ വ്യോമസേനാമേധാവി സ്ഥാനത്തെത്തുന്നത്. വിശിഷ്ട സേവനത്തിന് എയര്‍മാര്‍ഷലിന് രാഷ്ട്രപതിയുടെ അതിവിശിഷ്ട് സേവാ മെഡല്‍, വായുസേനാ മെഡല്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button