IndiaLatest

ബനാര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്ക് പ്രവേശനം മാസ്ക്, തെര്‍മ്മല്‍ സ്ക്രീനിങ്ങോടെ മാത്രം

“Manju”

 

ബംഗലൂരു : കോവിഡ് ലോക്ക്ഡൗണ്‍ കാരണം മൂന്നു മാസത്തെ ഇടവേളക്കു ശേഷം ബംഗലൂരു ബനാര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്ക് ജൂണ്‍ 8ന് തുറക്കുമ്പോള്‍ പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ മാത്രം. ഫെയിസ് മാസ്ക് ധരിക്കുന്നതും, തെര്‍മ്മല്‍ സ്ക്രീനിംഗും നിര്‍ബന്ധിത മാനദണ്ഡങ്ങളായിരിക്കും.

നിയന്ത്രണങ്ങളോടെ പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് കര്‍ണാടക സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചതായി ബി.ബി.എം.പി. അറിയിച്ചു. ദേശീയ ലോക്ക്ഡൗണിന്‍റെ ആദ്യഘട്ടം നടപ്പിലാക്കിയ മാര്‍ച്ച് 24 മുതല്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് അടച്ചിട്ടിരിക്കുകയായിരുന്നു.

മൃഗശാലയില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും, ഗ്രൂപ്പുകള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുകയും ചെയ്യും. എല്ലാ സന്ദര്‍ശകരും ഫെയിസ് മാസ്ക്ക് ധരിക്കേണ്ടിവരും, തെര്‍മ്മല്‍ സ്ക്രീനിംഗ് നിര്‍ബന്ധമാക്കും. ബി.ബി.എം.പി എക്സിക്യൂട്ടിവ് ‍ഡയറക്ടര്‍ വനശ്രീ വിപിന്‍ സിംഗ് പറഞ്ഞു.

Related Articles

Back to top button