IndiaKeralaLatest

പത്തനംതിട്ടയിലും അടൂരിലും ‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക ഉയരുന്നു : നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി- കളക്ടര്‍

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് എന്നീ സ്ഥലങ്ങളില്‍ ജൂലൈ 26 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

അടൂര്‍ നഗരസഭയിലെ വാര്‍ഡ് രണ്ട്, മൂന്ന്, 13 എന്നീ സ്ഥലങ്ങളില്‍ ജൂലൈ 27 മുതല്‍ ഏഴു ദിവസത്തേക്ക് കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേട്ടും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ ഉത്തരവായത്.

 

 

 

Related Articles

Back to top button