InternationalLatest

റഷ്യയില്‍ ഒരുങ്ങുന്നത് ഏറ്റവും ശക്തമായ ആയുധങ്ങള്‍

“Manju”

മോസ്കോ : യൂറോപ്പിലും യു.എസിലും ഓസ്ട്രേലിയയിലുമുള്ള തങ്ങളുടെ ശത്രുക്കളെ നേരിടാന്‍ രാജ്യത്ത് പുതുതലമുറ ആയുധങ്ങളുടെ ഉത്പാദനം ഗണ്യമായി ഉയര്‍ത്തിയെന്ന് റഷ്യയുടെ മുന്‍ പ്രസിഡന്റ് ഡിമിട്രി മെഡ്‌വഡേവ് പറഞ്ഞു. ഈ ആയുധങ്ങള്‍ ഏറ്റവും വിനാശകാരികളാണെന്നും പുതിയ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളവയും ഇതില്‍പ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ ആയുധങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

നിലവിലെ എല്ലാ വ്യോമപ്രതിരോധ സംവിധാനങ്ങളെയും നിഷ്പ്രഭമാക്കാന്‍ ശേഷിയുള്ള മാരക ഹൈപ്പര്‍സോണിക് ആയുധങ്ങളടക്കമുള്ളവ റഷ്യ വികസിപ്പിക്കുന്നുണ്ടെന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ നേരത്തെ പറഞ്ഞിരുന്നു. യുക്രെയിനിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ സ്ഫോടനാത്മകമായ പ്രസ്താവനകള്‍ നടത്തി ഭീതി സൃഷ്ടിക്കുന്നത് മെഡ്‌വഡേവിന്റെ പതിവാണ്.

ഇന്നത്തെ വടക്കന്‍ കസഖ്സ്ഥാന്‍ ചരിത്രപരമായി റഷ്യയുടെ ഭാഗമായിരുന്നെന്നും മുന്‍ സോവിയറ്റ് രാജ്യങ്ങളായ ജോര്‍ജിയയും കസഖ്സ്ഥാനും കൃത്രിമ സൃഷ്ടികളാണെന്നും യുക്രെയിന്‍ പിടിച്ചെടുത്ത ശേഷം റഷ്യ മറ്റ് പ്രദേശങ്ങളിലും അതിന്റെ അതിര്‍ത്തി വ്യാപിപ്പിക്കുമെന്നും മെഡ്‌വഡേവ് നേരത്തെ റഷ്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്യുകയും പിന്നീട് നീക്കുകയും ചെയ്തിരുന്നു. നിലവില്‍ റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാനാണ് പുട്ടിന്റെ അടുത്ത അനുയായി ആയ മെഡ്‌വഡേവ്.

Related Articles

Back to top button