InternationalLatest

ധോണി തന്നെ അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കും

“Manju”

ശ്രീജ.എസ്

ദുബായ്; ഐ പി എല്‍ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മഹേന്ദ്രസിങ്‌ ധോണി തന്നെ നയിക്കുമെന്ന് ചെന്നൈ ടീം സിഇഒ കാശി അറിയിച്ചു. ‘ടീമിനെ മൂന്നുവട്ടം ഐപിഎല്‍ ചാമ്പുനാക്കിയ നായകനാണ്‌ ധോണി. ആദ്യമായാണ്‌ ചെന്നൈ പ്ലേ ഓഫ്‌ കാണാതെ പുറത്താകുന്നത്‌. ഒരു സീസണില്‍ മോശമായെന്നുകരുതി എല്ലാം മാറ്റണമെന്ന്‌ തോന്നുന്നില്ല.

അടുത്തവര്‍ഷവും ധോണിതന്നെ ടീമിനെ നയിക്കും’-കാശി പറഞ്ഞു. ഈ സീസണില്‍ 12 കളികളില്‍ എട്ടിലും തോറ്റ ടീമിന്‍്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു.ആദ്യമായാണ്‌ ചെന്നൈ പ്ലേ ഓഫ്‌ കാണാതെ പുറത്താകുന്നത്. മോശം പ്രകടനമാണ്‌ ചെന്നൈയും ധോണിയും സീസണില്‍ കാഴ്ച വച്ചത്.

Related Articles

Back to top button