Pathanamthitta

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി മൂന്ന് കുടുംബാരോഗ്യകേന്ദ്രങ്ങൾ കൂടി കോന്നിക്ക്

“Manju”

ശ്രീജ.എസ്

കോന്നി: പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാ​റ്റാന്‍ ഉത്തരവായിരിക്കുകയാണ് . ഇത് സാധ്യമായാല്‍ കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറപ്പെടും. ആര്‍ദ്രം പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് നടപടിക്ക് ഉത്തരവായിരിക്കുന്നത് .

ആര്‍ദ്രം പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലാകെ 212 പി.എച്ച്‌.സികളും, ജില്ലയില്‍ 13 പി.എച്ച്‌.സികളും എഫ്.എച്ച്‌.സികളായി മാറുകയാണ്. കൂടുതല്‍ ഡോക്ടര്‍മാരുടെയും, മ​റ്റ് ജീവനക്കാരുടെയും സേവനം, ഫാര്‍മസി, ലബോറട്ടറി, എക്‌സ് റേ യൂണി​റ്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍, ഇരിപ്പിടം, കുടിവെള്ളം എന്നിവ സജീകരിക്കുമെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു .

Related Articles

Back to top button