KeralaLatestPathanamthitta

ചരിത്രത്തിൽ ആദ്യമായി സമൂഹസദ്യ ഇല്ലാതെ ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ

“Manju”

ചരിത്രത്തിലാദ്യമായി ക്ഷേത്രാങ്കണത്തില്‍ സമൂഹസദ്യയില്ലാതെ ആറന്മുളയിൽ അഷ്ടമി രോഹിണി വള്ളസദ്യ. അൻപതിനായിരത്തോളം ആളുകൾ പങ്കെടുത്തിരുന്ന മഹാസദ്യയിൽ ഇത്തവണയുണ്ടായിരുന്നത് 32 പേർ മാത്രമാണ്. 52 കരകളെ പ്രതിനിധീകരിച്ച് ളാക-ഇടയാറന്മുള പള്ളിയോടം മാത്രമാണ് ക്ഷേത്രക്കടവിലേക്ക് തുഴഞ്ഞെത്തിയത്.

ആറന്മുള ചരിത്രത്തിലാദ്യമായാണ് ആളും ആരവുമില്ലാത്ത അഷ്ടമി രോഹിണി. 52 കരകളെ പ്രതിനിധീകരിച്ചെത്തിയ ളാക- ഇടയാറന്മുള പള്ളിയോടത്തിലെത്തിയവർക്ക് ക്ഷേത്രക്കടവിൽ സ്വീകരണം നൽകി. പാർത്ഥ സാരഥിയെ സ്തുതിച്ച് കരക്കാർ ക്ഷേത്രത്തിലേക്കെത്തി. സമൂഹസദ്യയ്ക്ക് ഊട്ടുപുരയാകേണ്ട ക്ഷേത്രാങ്കണം ഒഴിഞ്ഞുകിടന്നു.

പള്ളിയോടക്കരക്കാർ പാർത്ഥസാരഥിക്ക് മുന്നിൽ വഴിപാടുസദ്യ വിളമ്പിയിരുന്നു. പാചകക്കാരെയും വിളമ്പുകാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. മുൻവർഷങ്ങളിൽ മഹാസദ്യ ഒരുക്കിയ വിജയൻ നടമംഗലത്താണ് ഇത്തവണയും ആറന്മുളയിൽ സദ്യവട്ടമൊരുക്കിയത്.

Related Articles

Back to top button