ബിന്ദുലാൽ തൃശ്ശൂർ
കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ പരമാചാര്യനായിരുന്ന പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ‘പട്ടിക്കാംതൊടി പുരസ്ക്കാരം 2020’ കഥകളി ആചാര്യൻ മാങ്ങോട് കുമാരൻ ആശാന്.
എൺപത്തിയഞ്ചിന്റെ തികവിലാണ് കഥകളിയിലെ താടിവേഷത്തിലെ അതുല്യപ്രതിഭയായ മാങ്ങോട് കുമാരൻ ആശാന് അംഗീകാരം ലഭിച്ചത്.
ഗുരുസ്മരണാദിനമായ സെപ്തംബർ 18ന് വൈകീട്ട് അഞ്ച് മണിക്ക് കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ. ടി. കെ. നാരായണൻ പുരസ്ക്കാരം സമ്മാനിക്കും.