IndiaInternationalLatest

ഒരു മാസം 2 പൂര്‍ണ്ണചന്ദ്രന്‍, അപൂര്‍വമായി കാണുന്ന ബ്ലൂ മൂണ്‍

“Manju”

സിന്ധുമോൾ. ആർ

അപൂര്‍വ്വമായ ഒരു കാഴ്ച കൂടി സമ്മാനിച്ചുകൊണ്ടാണ് ഈ ഒക്ടോബര്‍ മാസം നമ്മോട് വിടപറയാന്‍ പോകുന്നുന്നത്. ഒക്ടോബര്‍ 31ന് ശനിയാഴ്ച രാത്രി ആകാശം ഒരു വിസ്മയക്കാഴ്ചയ്ക്ക് വേദിയാകും. വളരെ അപൂര്‍വ്വമായി സംഭവിക്കുന്നതാണ് ഒരു മാസത്തില്‍ രണ്ട് പൂര്‍ണ്ണ ചന്ദ്രനെ കാണുക എന്നത്. ഒരേ കലണ്ടര്‍ മാസം തന്നെ രണ്ടു പൗര്‍ണ്ണമി വന്നാല്‍ രണ്ടാമത്തേത് നീലച്ചന്ദ്രന്‍ എന്നാണ് പറയാറ്. എന്നാലിതിന് നീലനിറമൊന്നും കാണുകയില്ല. രണ്ടോമൂന്നോ വര്‍ഷം കൂടുമ്പോള്‍ ബ്ലൂമൂണ്‍ ഉണ്ടാകാറുണ്ട്. ഈ മാസം ഒന്നിന് പൗര്‍ണമിയായിരുന്നു.

പക്ഷേ ഇത്തവണ അതൊരു മൈക്രോമൂണ്‍ കൂടിയാണ്. ഭൂമിയില്‍നിന്ന് വളരെ അകലത്തിലുള്ള ചന്ദ്രനാണ് മൈക്രോമൂണ്‍. ചന്ദ്രന്‍ ഭൂമിയോട് വളരെ അടുക്കുന്നതിനു പറയുന്ന സൂപ്പര്‍ മൂണ്‍ എന്ന പ്രതിഭാസത്തിന്റെ നേരെ എതിര്‍ പ്രതിഭാസമാണിത്. ഈ സമയം ചന്ദ്രന്‍ അല്‍പം വലുപ്പക്കുറവിലും തിളക്കക്കുറവിലുമാണ് കാണപ്പെടുക. ബ്ലൂ മൂണ്‍ ഇനി 2023 ല്‍ ഉണ്ടാകുമെങ്കിലും അത് മൈക്രോ ബ്ലൂമൂണല്ല. ഈ ചന്ദ്രന്‍ ശാരദ പൗര്‍ണമി കൂടി ആയതിനാല്‍ പലര്‍ക്കും ഇത് ഉത്സവകാലം കൂടിയാണ്. ശരത് കാലത്ത് കാണപ്പെടുന്ന പൗര്‍ണമിയാണ് ശാരദ പൗര്‍ണമി. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഹംസഗാനം പാടുന്നത് ശാരദ പൗര്‍ണമിയാണെന്നു പഴമക്കാര്‍ പറയാറുണ്ട്.‌

Related Articles

Back to top button