IndiaLatest

പാകിസ്ഥാനെതിരെ ശക്തമായ നീക്കവുമായി ഇന്ത്യ

“Manju”

ജമ്മു: ജമ്മുവിലെ ഡ്രോണ്‍ ആക്രമണങ്ങളില്‍ പാകിസ്ഥാനെതിരെ ശക്തമായ നീക്കവുമായി ഇന്ത്യ. സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച്‌ ഇന്ത്യ. ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയായ ബിഎസ്‌എഫും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും തമ്മിലുള്ള സെക്ടര്‍ കമാന്‍ഡര്‍ കൂടിക്കാഴ്ചയിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. അതിര്‍ത്തിയിലെ സുചേത്ഗര്‍ത് പ്രദേശത്ത് പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഫെബ്രുവരിയില്‍ ഡിജിഎംഒകള്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി കാവല്‍ സേനകള്‍ തമ്മിലുള്ള ആദ്യ സെക്ടര്‍ കമാന്‍ഡര്‍ ലെവല്‍ മീറ്റിംഗായിരുന്നു ഇത്.

ഡ്രോണ്‍ ആക്രമണത്തിനാെപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, അതിര്‍ത്തിക്കപ്പുറത്തുനിന്ന് തുരങ്കങ്ങള്‍ കുഴിക്കല്‍, അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട മറ്റുചില പ്രശ്‌നങ്ങള്‍ എന്നിവയാണ് കൂടിക്കാഴ്ചയില്‍ ഇന്ത്യ പ്രധാനമായും ഉയര്‍ത്തിക്കാണിച്ചത്. സൗഹാര്‍ദ്ദപരവും ക്രിയാത്മകവുമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നത്. നേരത്തേ ഡി ജി തലത്തിലുള്ള ചര്‍ച്ചകളില്‍ എടുത്ത തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ ഇരുപക്ഷവും തീരുമാനത്തിലെത്തുകയും ചെയ്തു. പ്രവര്‍ത്തനപരമായ കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ തമ്മിലുള്ള തല്‍ക്ഷണ ആശയവിനിമയം പുനര്‍ജീവിപ്പിക്കാന്‍ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചതായി ബിഎസ്‌എഫ് വക്താവ് പറഞ്ഞു.

കഴിഞ്ഞമാസം അവസാനമാണ് ജമ്മു വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. വിമാനങ്ങളെയും ഹെലികോപ്ടറുകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെങ്കിലും വിജയത്തിലെത്തിയില്ല. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകളുണ്ടാവുകയും ചെയ്തു.

Related Articles

Back to top button