LatestThiruvananthapuram

ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം നടന്നു

“Manju”

പോത്തൻകോട് :  പോത്തൻകോട് ഗ്രാമപഞ്ചായത്ത് ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.വേണുഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ ഹരിത കേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൻ ഡോ.T.N സീമ നിർവ്വഹിച്ചു.
വാർഡ് മെമ്പർ അഡ്വ.S.V സജിത്ത് സ്വാഗതം ആശംസിച്ചു.

പോത്തൻകോട് ഗ്രാമപഞ്ചായത്ത് മാർക്കറ്റ് നവീകരണത്തിന്റെയും ശ്രീ.സി.ദിവാകരൻ MLA യുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പോത്തൻകോട് മാർക്കറ്റ് റോഡിന്റെയും നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷാനിബ ബീഗം നിർവ്വഹിച്ചു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷീനാ മധു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പത്മിനി,ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീ റിയാസ്, ശ്രീമതി ബിന്ദു, പഞ്ചായത്ത് സെക്രട്ടറി ശ്രീ സുനിൽ വി അബ്ബാസ്, അസ്സിസ്റ്റന്റ് സെക്രട്ടറി ശ്രീ സുരേഷ് കുമാർ,CDS ചെയർപേഴ്സൺ ശ്രീമതി ശ്രീകല, IRTC ഉദ്യോഗസ്ഥർ, ഹരിത കേരള മിഷൻ ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button