KeralaLatest

യുക്രൈന്‍; സ്‌കൂളില്‍ ബോംബ് വീണു കൊല്ലപ്പെട്ടത് 16 കുട്ടികള്‍

“Manju”

കീവ്: ഏതൊരു യുദ്ധത്തിന്റെയും കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് കുഞ്ഞുങ്ങളും സ്ത്രീകളുമൊക്കെയാണ്.
കീവ് നഗരത്തില്‍ യുദ്ധം പടരവേ കാറില്‍ കുടുംബത്തോടൊപ്പം രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു പൊളിന. എന്നാല്‍, ഇതിനിടെ ആക്രമണത്തില്‍ കുട്ടി കൊല്ലപ്പെടുകയാണ് ഉണ്ടായത്. പൊളിനയുടെ സഹോദരനും സഹോദരിക്കും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നത്. അതേസമയം റഷ്യന്‍ ബോംബ് ആക്രമണത്തില്‍ സ്‌കൂള്‍ തകര്‍ന്ന് 16 കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് യുക്രൈന്‍ പ്രസിഡന്‍ സൊലന്‍സ്‌കി പറഞ്ഞു. 45 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.
റഷ്യന്‍ മുന്നേറ്റം യുക്രെയ്ന്‍കാര്‍ സര്‍വശക്തിയുമുപയോഗിച്ച്‌ ചെറുക്കുന്ന തുറമുഖനഗരമായ മരിയുപോളില്‍ ആറു വയസുകാരി ചോരയില്‍ കുളിച്ചു എത്തിയ കാഴ്‌ച്ചയും ഞെട്ടിക്കുന്നതായിരുന്നു. റഷ്യന്‍ ഷെല്ലാക്രമണത്തില്‍ പരിക്കേള്‍ക്കുകയായിരുന്നു പെണ്‍കുട്ടിക്ക്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെക്കൊണ്ട് അലങ്കരിച്ച പൈജാമ ചോരയില്‍ കുളിച്ചിരുന്നു. അവളുടെ തവിട്ടുമുടി ഒരു ബാന്‍ഡു കൊണ്ട് പിന്നിലേക്ക് കെട്ടിവെച്ചിട്ടുണ്ടായിരുന്നു.
ഗുരുതര പരിക്കേറ്റ പിതാവിനൊപ്പമാണ് അവളെയും അത്യാഹിത വിഭാഗത്തിലെത്തിച്ചത്. പ്രതീക്ഷയോടെയായിരുന്നു ആ ആറുവയസ്സുകാരിയെ ആരോഗ്യപ്രവര്‍ത്തകര്‍ ദുരന്തമുഖത്തുനിന്ന് ആംബുലന്‍സിലേക്ക് എടുത്തുവെച്ചത്. അവളുടെ അമ്മ പുറത്ത് ആംബുലന്‍സിനരികില്‍ കണ്ണീരോടെ നില്‍ക്കുകയാണ്. പുറത്തുവന്ന ചിത്രങ്ങളെല്ലാം എല്ലാവരുടെയും നെഞ്ചുലയ്ക്കുന്നതാണ്.
ആശുപത്രിയില്‍ ഒരാള്‍ അവള്‍ക്ക് ഇന്‍ജക്ഷന്‍ നല്‍കുന്നു. മറ്റൊരാള്‍ സി.പി.ആര്‍ നല്‍കി. ഒരു നഴ്‌സിന് കണ്ണീരടക്കാനായില്ല. ഡോക്ടര്‍ അവള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ ശ്രമിച്ചു. നിലച്ചുപോയ മിടിപ്പ് വീണ്ടെടുക്കാന്‍ അവളുടെ കുഞ്ഞുനെഞ്ചില്‍ ആഞ്ഞമര്‍ത്തവെ അയാള്‍ വിതുമ്ബുന്നുണ്ടായിരുന്നു. അവര്‍ക്ക് അവളെ രക്ഷിക്കാനായില്ല. അത്യാഹിത വിഭാഗത്തിനുള്ളില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന അസോസിയേറ്റഡ് പ്രസ് ദൃശ്യമാധ്യമപ്രവര്‍ത്തകനോട്, ‘ഇതെല്ലാം ആ പുടിനെ കാണിക്കൂ… ഈ കുഞ്ഞിന്റെ കണ്ണുകളും കരയുന്ന ഡോക്ടര്‍മാരെയും’ എന്ന് അലറി കരയുകയാണ് ഉണ്ടായത്. എല്ലാ ശ്രമങ്ങളും വിഫലമായതോടെ ഡോക്ടര്‍ അവളുടെ ഇളംകണ്ണുകള്‍ തഴുകിയടച്ചു.

Related Articles

Back to top button