KannurLatest

ലോറികള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

“Manju”

ക​ണ്ണൂ​ര്‍: താ​ഴെ​ചൊ​വ്വ ബൈ​പാ​സ് പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ട മാ​ലി​ന്യ​ലോ​റി​യി​ല്‍ ചെ​ങ്ക​ല്‍​ലോ​റി​യി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. മാ​ലി​ന്യ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഇ​ടു​ക്കി ക​മ്പ​മേ​ട്ട് സ്വ​ദേ​ശി ഷാ​ജി (56) ആ​ണ് മ​രി​ച്ച​ത്.

ഇ​തേ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ സ​നീ​ഷ് (26) സ​തീ​ഷ് (32) എ​ന്നി​വ​രെ ജി​ല്ലാ​ശു​പ​ത്രി​യി​ലും ചെ​ങ്ക​ല്‍ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹാ​യി സ​വാ​ദി (29) നെ ​പ​രി​ക്കു​ക​ളോ​ടെ ചാ​ല​യി​ലെ മിം​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​ളി​പ്പ​റമ്പി​ല്‍ നി​ന്നും വ‌​ട​ക​ര​യി​ലേ​ക്ക് ചെ​ങ്ക​ല്ലു​മാ​യി പോ​കു​ന്ന ലോ​റി താ​ഴെ​ചൊ​വ്വ ബൈ​പാ​സി​ല്‍ നി​ര്‍​ത്തി​യി​ട്ട മാ​ലി​ന്യ ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

Related Articles

Back to top button