KeralaLatestThrissur

തൃശൂർ ജില്ലയിൽ 25 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ : നിലവിൽ 145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി. ഏഴ് പേർ രോഗമുക്തരായി.

14 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 8 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ 3 പേർക്കും രോഗബാധയുണ്ടായി. മെയ് 31 ന് മുംബെയിൽ നിന്നും വന്ന ചാലക്കുടി സ്വദേശികളായ 6 വയസ്സുകാരി, 7 മാസം പ്രായമായ പെൺകുഞ്ഞ്, 35 വയസ്സുള്ള യുവതി, ജൂൺ 02 ന് കുവൈറ്റിൽ നിന്നും വന്ന കുന്നംകുളം സ്വദേശി (45), ആഫ്രിക്കയിൽ നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി (40), ജൂൺ 01 ന് ദുബായിൽ നിന്നും വന്ന കൊടുങ്ങല്ലൂർ സ്വദേശി (30), മുംബെയിൽ നിന്നും വന്ന പൂമംഗലം സ്വദേശി (36), ജൂൺ 04 ന് മുംബെയിൽ നിന്നും വന്ന പുറനാട്ടുകര സ്വദേശി (22), പശ്ചിമ ബംഗാളിൽ നിന്നും വന്ന പൂങ്കുന്നം സ്വദേശി (24), ജൂൺ 02 ന് മധ്യപ്രദേശിൽ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശിനി (22), ജൂൺ 02 ന് മഹാരാഷ്ട്രയിൽ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി (56), കുരിയിച്ചിറ വെയർഹൗസ് തൊഴിലാളികളായ ചിയാരം സ്വദേശി (25), അഞ്ചേരി സ്വദേശി (32), തൃശൂർ സ്വദേശി (26), കുട്ടനെല്ലൂർ സ്വദേശി (30), കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളായ മരത്താക്കര സ്വദേശി (26), അഞ്ചേരി സ്വദേശി (36), ചെറുകുന്ന് സ്വദേശി (51), കുട്ടനെല്ലൂർ സ്വദേശി (54), ആംബുലൻസ് ഡ്രൈവറായ അളഗപ്പനഗർ സ്വദേശി (37), ആരോഗ്യ പ്രവർത്തകനായ ചാവക്കാട് സ്വദേശി (51), ആശാ പ്രവർത്തകയായ ചാവക്കാട് സ്വദേശിനി (51), ആരോഗ്യ പ്രവർത്തകയായ പറപ്പൂർ സ്വദേശിനി (34), ആരോഗ്യ പ്രവർത്തകനായ കുരിയച്ചിറ സ്വദേശി (30), ക്വാറൻറയിനിൽ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33), എന്നിവരുൾപ്പെടെ 25 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12834 പേരും ആശുപത്രികളിൽ 169 പേരും ഉൾപ്പെടെ ആകെ 13003 പേരാണ് നിരീക്ഷണത്തിലുളളത്.

 

Related Articles

Back to top button