IndiaLatest

ഈദ് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനതയ്ക്ക് ഈദ് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതിയും. ഈ മംഗളാവസരത്തില്‍ നമ്മുടെ സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ദ്ധിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ആരോഗ്യവും സമൃദ്ധിയുമുണ്ടാകട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ പൗരന്മാര്‍ക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍, പ്രത്യേകിച്ച്‌ നമ്മുടെ മുസ്ലീം സഹോദരീസഹോദരന്മാര്‍ക്ക്, എന്ന് തുടങ്ങുന്നതായിരുന്നു രാഷ്‌ട്രപതിയുടെ ആശംസ. ഇരുവരും ട്വിറ്ററിലൂടെയാണ് ആശംസകള്‍ അറിയിച്ചത്.

റംസാന്‍ മാസാവസാനമാണ് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. ഈ അവസരത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് പ്രാധാന്യം നല്‍കുന്നു. ഈ ആഘോഷാവസരത്തില്‍ സമൃദ്ധിയും ഐക്യവുമുള്ള സമാധാനപരമായ സമൂഹം കെട്ടിപ്പടുക്കും‘, രാഷ്‌ട്രപതി പറഞ്ഞു.

Related Articles

Back to top button