InternationalLatest
ബര്‍ഗര്‍ സ്വര്‍ണംകൊണ്ട് പൊതിഞ്ഞത് ; വില കേട്ടാല്‍ ഞെട്ടും
ബര്‍ഗര്‍ ഇഷ്ടമില്ലാത്തവരായി നമുക്കിടയില്‍ വിരലിലെണ്ണാവുന്നവരെ കാണുകയുള്ളു. അതുകൊണ്ട് തന്നെ ബര്‍ഗര്‍ നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ഇടം നേടിക്കഴിഞ്ഞു. ഫാസ്റ്റ്ഫുഡ് വിപണിയിലെ ഏറ്റവും പ്രധാനഭക്ഷണവും ബര്‍ഗറാണ്. ഫാസ്റ്റഫുഡാണെങ്കിലും ഇതിനൊട്ടേറെ പോഷക ഗുണങ്ങളുമുണ്ട്.
പതിവ് ചീസും, സോസും, പച്ചക്കറികളും ചിക്കനും മുട്ടയുമൊക്കെ ചേര്‍ന്ന ബര്‍ഗറില്‍ നിന്ന് വ്യത്യസ്തമാണ് കൊളംബിയയിലെ ഓറോ മക് കോയി എന്ന റസ്റ്റോറന്റിലെ ബര്‍ഗര്‍. ബര്‍ഗറിനെ പൊതിയുന്ന ലെയര്‍ ഇരുപത്തിനാല് കാരറ്റ് സ്വര്‍ണമാണ്. ഈ വ്യത്യസ്തമായ ബര്‍ഗര്‍ നല്കിത്തുടങ്ങിയത് നവംബര്‍ 27 മുതലാണ്. 200000 കൊളംബിയന്‍ പെസോസാണ് ബര്‍ഗറിന്റെ വില, ഇന്ത്യന്‍ കറന്‍സി 4000 രൂപയ്ക്ക് മുകളില്‍.