Thiruvananthapuram

എൽ ഐ സി ലൈനിലെ മലിനജല ശല്യം: സംയുക്ത പരിശോധന വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  

“Manju”

സേതുനാഥ് എസ്.

തിരുവനന്തപുരം:  പട്ടം എൽ ഐ സി ലൈനിലെ  സ്വീവേജ് ലൈനിൽ നിന്നും മലിന ജലം പുറത്തേക്ക് ഒഴുകി പ്രദേശ വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ സ്വിവറേജ് ഡിവിഷനും നഗരസഭാ അധിക്യതരും സംയുക്തമായി സ്ഥലപരിശോധന നടത്തി ഓവർഫ്ലോ പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മ  കാരണം  ഒരു പ്രദേശത്തെ ജനങ്ങൾ മുഴുവൻ ദുരിതം അനുഭവിക്കേണ്ടി വരുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.

കമ്മീഷൻ പാറ്റൂർ സ്വീവറേജ് ഡിവിഷനിൽ നിന്നും നഗരസഭ സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. നഗരസഭയെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടാണ് സ്വിവറേജ് ഡിവിഷൻ സമർപ്പിച്ചത്. നഗരസഭയുടെ  ഓടയിലൂടെ മഴവെള്ളം സുഗമമായി ഒഴുകാത്തതു കാരണമാണ് ഓവർഫ്ലോ ഉണ്ടാകുന്നതെന്ന് സ്വീവറേജ് ഡിവിഷൻ  അറിയിച്ചു. അങ്ങനെയെങ്കിൽ നഗരസഭയുമായി കൂടിയാലോചന നടത്തി പരാതി പരിഹരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നഗരസഭാ സെക്രട്ടറിക്കും പാറ്റൂർ സ്വിവറേജ് സിവിഷനുമാണ് ഉത്തരവ് നൽകിയത്. ജെ. ഗീതാകുമാരിയുടെ നേതൃത്വത്തിൽ എൽ ഐ സി ലൈൻ, എയിലെ 25 താമസക്കാരാണ് പരാതി നൽകിയത്.

Related Articles

Back to top button