LatestThiruvananthapuram

കെഎസ്‌ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും

“Manju”

തിരുവനന്തപുരം ; കെഎസ്‌ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാകും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇന്നലെ തന്നെ ശമ്പളം ലഭിച്ച്‌ തുടങ്ങിയിരുന്നു. സര്‍ക്കാര്‍ അധികമായി 20 കോടി കൂടി നല്‍കിയതോടെയാണ് പ്രശ്ന പരിഹാരമായത്. ശമ്പളം നല്‍കാനായി 20 കോടി രൂപ കുടി അനുവദിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ മാസമാദ്യം അനുവദിച്ച 30 കോടിയ്ക്കു പുറമെയാണിത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക ഭദ്രത ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ആത്മ വിശ്വാസം തനിക്ക് ഉണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രതികരിച്ചു

കൊവിഡിന് ശേഷം പ്രതിമാസ കളക്ഷനില്‍ വരുമാനം ഉയര്‍ന്നിട്ടും കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം അവതാളത്തില്‍ ആയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിയ്ക്കുള്ള ഇന്ധന വില ലിറ്റര്‍ന് 20 രൂപ കുത്തനെ കൂട്ടിയത്തോടെ 40 കോടി രൂപയുടെ ബാധ്യതയാണ് കെഎസ്‌ആര്‍ടിസിയ്ക്ക്‌ മേല്‍ വന്നത്. ഇതും സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണമായിരുന്നു.

മാനേജ്‌മന്റ് വിചാരിച്ചാല്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളം നല്‍കാന്‍ കഴിയില്ലെന്നു ഗതാഗത വകുപ്പ് ധന വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ മാസമാദ്യം 30 കോടി രൂപ ധന വകുപ്പ് അനുവദിച്ചത്. സര്‍ക്കാര്‍ അനുവദിച്ച പണം ഓഫര്‍ ഡ്രാഫ്റ്റ് തീര്‍ക്കാന്‍ കെഎസ്‌ആര്‍ടിസി ഉപയോഗിച്ചതോടെ കെഎസ്‌ആര്‍ടിസിയ്ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെയായി. ഇതോടെ ജീവനക്കാര്‍ പ്രതിഷേധാവുമായി രംഗത്ത് വന്നു.
വിഷയത്തില്‍ മുഖ്യമന്ത്രി കൂടി ഇടപെട്ടത്തോടെയാണ് 20 കോടി രൂപ കൂടി അധികമായി നല്‍കാന്‍ ധനവകുപ്പ് തീരുമാനിച്ചത്.

 

Related Articles

Back to top button