IndiaKeralaLatest

സമൂഹ മാധ്യമങ്ങളിൽ തന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി തട്ടിപ്പ് ; പരാതിയുമായി നടന്‍ വിനീത്

“Manju”

സിന്ധുമോൾ. ആർ

ന‌ടനും നര്‍ത്തകനുമായ വിനീതിന്റെ പേരില്‍ സമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി തട്ടിപ്പ്. വിനീതിന്റെ കുടുംബചിത്രമ‌ടക്കം ദുരുപയോ​ഗം ചെയ്താണ് തട്ടിപ്പ് ന‌ടത്തുന്നത്. വീനീതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും തൊഴിലും മറ്റ് അവസരങ്ങളും വാ​ഗ്ദാനം ചെയ്താണ് ത‌ട്ടിപ്പ് ന‌ടത്തിയത്. അന്വേഷണം ആവശ്യപ്പെ‌ട്ട് താരം ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിനീതിന്റെ പേരില്‍ തട്ടിപ്പ് ന‌ടത്താനുള്ള ശ്രമം നടക്കുന്നത്. വാ‌ട്ട്സ് ആപ്പ് മുതലുള്ള സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു തട്ടിപ്പ്. വിനീതാണെന്ന് പറഞ്ഞ് ആളുകളെ ഫോണ്‍ വിളിക്കുകയും ജോലിയും മറ്റും വാ​ഗ്ദാനം ചെയ്യുകയും ചെയ്തു.

Related Articles

Back to top button