InternationalLatest

ചരിത്രത്തിലെ ആദ്യസ്ത്രീകളെ അടയാളപ്പെടുത്തി ഗൂഗിള്‍ ഡൂഡില്‍

“Manju”

വനിതകൾക്ക് ആദരം ; ചരിത്രത്തിലെ ആദ്യസ്ത്രീകളെ അടയാളപ്പെടുത്തി ഗൂഗിള്‍ ഡൂഡില്‍

ശ്രീജ.എസ്‌

അന്താരാഷ്ട്ര വനിതാദിനത്തില്‍ ഷോര്‍ട്ട് വീഡിയോ ഡൂഡില്‍ പുറത്തിറക്കിയിരിക്കുകയാണ് സെര്‍ച്ച്‌ എന്‍ജിന്‍ ‘ഗൂഗിള്‍’. അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി പുതിയ കാര്യങ്ങള്‍ ചെയ്ത വനിതകളുടെ കൈകള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഡൂഡില്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ വനിത ഡോക്ടര്‍, ശാസ്ത്രജ്ഞ, ബഹിരാകാശ യാത്രിക, എന്‍ജിനിയര്‍, ആക്ടിവിസ്റ്റ്, കലാകാരി തുടങ്ങിയവരുടെ കൈകളാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത് .

അന്താരാഷ്ട്ര ദിനാചരണങ്ങളുടേയും പ്രശസ്തരായ വ്യക്തികളു‌ടെ ജന്മ-ചരമ വാര്‍ഷിക ദിനങ്ങളിലും ഗൂഗിള്‍ ഡൂഡില്‍ പുറത്തിറക്കാറുണ്ട്. അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതകള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഗൂഗിള്‍ കുറിക്കുന്നു.

”ഇന്നത്തെ അന്താരാഷ്ട്ര വനിതാ ദിന ഡൂഡില്‍ ചരിത്രത്തിലെ ആദ്യസ്ത്രീകളെ അടയാളപ്പെടുത്തുന്നു. വിദ്യാഭ്യാസം, പൗരാവകാശങ്ങള്‍, ശാസ്ത്രം, കലകള്‍ എന്നീ മേഖലകളില്‍ ആദ്യമായി എത്തുകയും പിന്നില്‍ വരാനിരിക്കുന്നവര്‍ക്ക് വഴികാട്ടികളാകുകയും ചെയ്ത വനിതകളെ ആദരിക്കുന്നു.
ചിലര്‍ ആദ്യം അതിശയകരമായ പുതിയ എന്തെങ്കിലും സ്വന്തമാക്കുമ്പോള്‍ മറ്റുള്ളവര്‍ ഒരു അംഗീകാരമോ അവകാശമോ നേടുന്നു. ഭൂതകാലത്തിന്റെയും വര്‍ത്തമാനത്തിന്റെ ഭാവിയുടെയും വഴികാട്ടികള്‍ക്കുള്ള ആദരം അര്‍പ്പിക്കുന്നു.”

Related Articles

Back to top button