InternationalKeralaLatest

അനധികൃത മരുന്ന് കടത്തല്‍ പിടിച്ചു.

“Manju”

അനധികൃത മരുന്ന് കടത്തല്‍ പിടിച്ചു.

കൊച്ചി : അനധികൃതമായി ഖത്തറിലിലേയ് കടത്താൻ ശ്രമിച്ച മരുന്ന്ഡ്രഗ്‌സ്സ് കൺ ട്രോൾ വിഭാഗം പിടികൂടി .എറണാകുളം ഡ്രഗ്സ്സ് ഇൻസ്പെക്ടർ സജു എ യുടെ നേതൃത്വത്തിൽ നടന്ന പരിശോനയിലാണ് മരുന്ന് പിടികൂടിയത്
ആർട്ട് പിക്ചർ എന്ന പേരിൽ ഗൾഫിലെ ഏതോ ഒരു സുൽത്താന്റെ ഫോട്ടോയുടെ മറവിലാണ് ഈ മരുന്ന് കൊറിയർ മാർഗ്ഗം കടത്താൻ ശ്രമിച്ചത് : ആർട്ട് പിക്ചർ തയ്യാറാക്കി ഫ്രൈയും ചെയ്തു അതിന്റെ പുറകുവശം മരുന്നിന്റെ stripകൾ നിരത്തി അതിന് മുകളിൽ തെർമോക്കോൾ ഒട്ടിച്ച് വിദഗ്ദമായി ഫോട്ടോ ഫ്രെയിം ചെയ്തു ആണ് കടത്താൻ ശ്രമിച്ചത്. ഏകദേശം 23000/- രൂപ കൊറിയർ ചാർജ്ജുനൽകുകയും ചെയ്തു. സനൂഷ് കെ വർഗ്ഗിസ്സ് , കൊടിയാൻന്തറ ഹൗസ് പള്ളുരുത്തി .പി.ഒ, കൊച്ചി എന്ന ആളിന്റെ ഡ്രൈവിംഗ് ലൈസൻസാണ് തിരിച്ചറിയൽ രേഖയായി കൊറിയർ സ്ഥാപനത്തിന് നൽകിയത് : ഇതിൽ സംശയം തോന്നിയ സ്ഥാപനം ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുകയായിരുന്നു . Pregabalin capsules 150 mg എന്ന മരുന്നാണ് ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. ഇതിന്റെ ഇവിടുത്തെ മൂല്യം 230400/( രണ്ടുലക്ഷത്തി മുപ്പതിനായിരത്തി നാനൂറ്) രൂപയാണ്. ഗൾഫിൽ ഇതിന്റെ മൂല്യം 50 ഇരട്ടിയാണ് ഏകദേശം ഒരു കോടി രൂപ.. പ്രിഗാബാലിൻ എന്ന മരുന്നിന്റെ മറവിൽ മറ്റു ലഹരിവസ്തുക്കളാണോ കടത്താൻ ശ്രമിക്കുന്നതു് എന്ന് ലാബ് പരിശോധനയ്ക്ക് ശേഷമേ അറിയാൻ കഴിയുകയുള്ളൂ എന്ന് ഡ്രഗ്സ്സ്ഇൻസ്പെക്ടർ സജു . എ അറിയിച്ചു. മൻസൂർ അലി. പേൾ ഖത്തർ ടവർ 20, വെസ്റ്റ് ബെ, ദോഹ എന്ന വിലാസത്തിൽ അയക്കാനാണ് ബുക്ക് ചെയ്തിരുന്നത്. പിടിച്ചെടുത്ത മുതലുകൾ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതി എറണാകുളത്ത് ഹാജരാക്കും-

Related Articles

Back to top button