IndiaLatest

ഇന്ത്യന്‍ ഓയില്‍കോര്‍പ്പറേഷനുമായി എഗ്രിമെന്റ് ഒപ്പുവെച്ചു.

“Manju”

ഹൈദരാബാദ് : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ശാന്തിഗിരി ആശ്രമം ഹൈദരാബാദ് റീജ്യണില്‍ എഗ്രിമെന്റ് ഒപ്പുവെച്ചു. ഗുരുവിന്റെ ആശയങ്ങളേയും, ആയുര്‍വേദ സിദ്ധ വൈദ്യശാസ്ത്രത്തേയും തെലുങ്കാനയിലെ നാട്ടുംപുറങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഇന്ത്യന്‍ ഓയില്‍കോര്‍പ്പറേഷനും ശാന്തിഗിരി ഹൈദരാബാദ് റീജ്യണല്‍ ഓഫീസും ചേര്‍ന്ന് മൊബൈല്‍ ക്ലിനിക്ക് പ്രചരണ പരിപാടി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ എഗ്രിമെന്റ് ഒപ്പ് വച്ചത്. മൊബൈല്‍ ക്ലിനിക്കിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങളുടേയും സാമ്പത്തിക സഹായം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നല്‍കുന്നതാണ്. .60 ദിവസത്തിനുള്ളില്‍ വാഹനം ഓണ്‍ റോഡിലിറക്കുവാനാണ് ഉദ്ദേശിക്കുന്നത്. തെലുങ്കാനയിലെ എല്ലാ ഗ്രാമപ്രദേശങ്ങളും സന്ദര്‍ശിച്ച് ചികിത്സാ പ്രചരണം നടത്തുവാനാണ് പ്ലാന്‍ ചെയ്യുന്നത്. ആറ് മാസം ഒരു ഗ്രാമത്തെയായിരിക്കും ഇതിനായി തെരെഞ്ഞെടുക്കുക. അതിനുശേഷം ഓരോ ജില്ലയും പ്രത്യേകം പ്രത്യേകമായി തിരഞ്ഞെടുത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചീഫ് ജനറല്‍ മാനേജര്‍ എച്ച്.ആര്‍., ജി. സ്വാമിനാഥന്‍, ഇന്‍ചാര്‍ജ് എച്ച്.ആര്‍. എസ്.കെ. ഉപാധ്യായ, ചീഫ് മാനേജര്‍ എച്ച്.ആര്‍. വി.രവിശങ്കര്‍, സീനിയര്‍ ജനറല്‍ മാനേജര്‍ എച്ച്.ആര്‍. ഉമ, ജെ.കൃഷ്ണ, ശാന്തിഗിരി ആശ്രമം ഹൈദരാബാദ് റീജ്യണ്‍ അഡീഷണല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍)എസ്.എച്ച്. പ്രമോദ് കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) രതീഷ് റ്റി.ആര്‍. എന്നിവര്‍ സംബന്ധിച്ചു. 65 ദിവസത്തിനുള്ളില്‍ മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തന ഉദ്ഘാടനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ വെച്ച് നടക്കും.

Related Articles

Back to top button