InternationalLatest

ചൈനയിലെ വൻകിട കമ്പനികൾ ഇന്ത്യയിലേയ്ക്ക്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ചൈനയില്‍ നിന്നും ഷൂ നിര്‍മ്മാണ കേന്ദ്രങ്ങള്‍ വോണ്‍ വെല്ലെക്‌സ് ഇന്ത്യയിലേക്ക് മാറ്റി. രണ്ട് നിര്‍മ്മാണ കേന്ദ്രങ്ങളാണ് കമ്പനിയ്ക്ക് ചൈനയില്‍ ഉണ്ടായിരുന്നത്. ഇവ രണ്ടും ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്കാണ് മാറ്റുന്നത്. ഈ വാരം ആദ്യം തന്നെ കമ്പനി ആഗ്രയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിര്‍മ്മാണ കേന്ദ്രങ്ങള്‍ ആരംഭിച്ചത് വഴി 2000 ലധികം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. സംസ്ഥാനത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി 300 കോടിയോളം രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് വിലയിരുത്തല്‍. അതേസമയം ചൈന വിട്ട് ഇന്ത്യയിലേക്കെത്തിയ കമ്പനിയെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ഗ്രൂപ്പ് മേധാവി സ്വാഗതം ചെയ്തു. ഇന്ത്യയ്ക്ക് ഇതൊരു വലിയ അവസരമായിരിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഈ അവസരത്തെ ഇന്ത്യ വലിയ പ്രേരകമാക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി ജാപ്പനീസ് കമ്പനികളും ചൈനയില്‍ നിന്നും നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഉത്തര്‍പ്രദേശിലേക്ക് മാറ്റാന്‍ തയ്യാറെടുക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ കുത്തനെ വര്‍ധിക്കും എന്നാണ് വിവരം.

Related Articles

Back to top button