KeralaLatest

ഫെഡറല്‍ ബാങ്കിന് ഇന്‍ഫോസിസ് ഫിനാക്കിള്‍ പുരസ്‌കാരം

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: ബാങ്കിംഗ് രംഗത്തെ നവീന ഡിജിറ്റല്‍ സേവനങ്ങള്‍ക്കുള്ള ആഗോള പുരസ്‌കാരമായ ഇന്‍ഫോസിസ് ഫിനാക്കിള്‍ ഇന്നൊവേഷന്‍ അവാര്‍ഡ്-2020ല്‍ മൂന്നു വിഭാഗങ്ങളില്‍ ജേതാക്കളായി ഫെഡറല്‍ ബാങ്ക്. ഉപഭോക്തൃസേവനം ലളിതമാക്കാന്‍ ബാങ്ക് നടപ്പാക്കിയ നൂതന ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ക്ക് ‘കസ്‌റ്റമര്‍ ജേര്‍ജി റീ ഇമാജിനേഷന്‍”, കോര്‍പ്പറേറ്റ് ബാങ്കിംഗ് രംഗത്തെ മികച്ച സേവനങ്ങള്‍ക്ക് ‘കോര്‍പ്പറേറ്റ് ബാങ്കിംഗ് ഡിജിറ്റൈസേഷന്‍” വിഭാഗങ്ങളില്‍ ഒന്നാംസ്ഥാനവും പ്രൊഡക്ഷന്‍ ഇന്നൊവേഷന്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനവുമാണ് ബാങ്ക് നേടിയത്.

ഡിജിറ്റല്‍ ബാങ്കിംഗ് സേവനത്തിനുള്ള ഇന്‍ഫോസിസ് ഫിനാക്കിള്‍ സോഫ്‌റ്റ് വെയര്‍ ഉപയോഗിക്കുന്ന ബാങ്കുകളുടെയും മറ്റ് ധനകാര്യസ്ഥാപനങ്ങളുടെയും മികവ് വിലയിരുത്തിയാണ് ജേതാക്കളെ നിര്‍ണയിക്കുന്നത്. ആറു രാജ്യങ്ങളില്‍ നിന്നുള്ള ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് ഇക്കുറി ജേതാക്കളെ കണ്ടെത്തിയത്. ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവും ലളിതവുമാക്കാന്‍ ഫെഡറല്‍ ബാങ്ക് ഉപയോഗിക്കുന്ന ഏറ്റവും നൂതന ആശയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

Related Articles

Back to top button