IndiaKeralaLatest

ആ​രാധകര്‍ക്ക്​ നന്ദി പറഞ്ഞ്​ കോഹ്​ലി

“Manju”

സിന്ധുമോൾ. ആർ

​ഐ.പി.എല്ലില്‍ തങ്ങളെ പിന്തുണച്ച ആരാധകര്‍ക്ക്​ നന്ദി പറഞ്ഞ്​ റോയല്‍ ചലഞ്ചേഴ്​സ്​ ബാംഗ്ലൂര്‍ ക്യാപ്​റ്റന്‍ വിരാട്​ കോഹ്​ലി. ഹൈദരാബാദിനെതിരായ മത്സരത്തില്‍ തോറ്റ്​ പുറത്തായതിന്​ പിന്നാലെയാണ്​ കോഹ്​ലി വികാരനിര്‍ഭരമായ ട്വീറ്റ്​ പങ്കുവെച്ചത്. ‘ഉയര്‍ച്ചയിലും താഴ്​ച്ചയിലും ഒരുമിച്ചായിരുന്നു. ഒരു സംഘമായിട്ടുള്ള യാത്ര ഏറെ മഹത്വരമായിരുന്നു. കാര്യങ്ങള്‍ ശരിയായി നടന്നില്ലെങ്കിലും നമ്മുടെ സംഘത്തെ കുറിച്ച്‌​ അഭിമാനിക്കുന്നു. പിന്തുണച്ചതിന്​ എല്ലാ ആരാധകര്‍ക്കും നന്ദി. നിങ്ങളുടെ സ്​നേഹം ഞങ്ങളെ കൂടുതല്‍ കരുത്തരാക്കും. അടുത്തുതന്നെ വീണ്ടും എല്ലാവരെയും കാണാം’ ^​കോഹ്​ലി ട്വിറ്ററില്‍ കുറിച്ചു.

​ഐ.പി.എല്ലിലെ ആദ്യ കിരീടം തേടിയാണ്​ ബാംഗ്ലൂര്‍ ടീം യു.എ.യിലേക്ക്​ വിമാനം കയറിയത്​. എന്നാല്‍, വെള്ളിയാഴ്​ച രാത്രി നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്​സ്​ ഹൈദരാബാദിനോട്​​ ആറ്​ വിക്കറ്റിന്​​ തോറ്റ്​ പുറത്താകാനായിരുന്നു കോഹ്​ലിപ്പടയുടെ വിധി​. ആദ്യം ബാറ്റുചെയ്​ത ബാംഗ്ലൂരിന്​ നിശ്ചിത ഓവറില്‍ ഏഴിന്​ 131 റണ്‍സ്​ എടുക്കാനാണ്​ സാധിച്ചത്​. എബി ഡിവില്ലിയേഴ്​സ്​ (56), ആരോണ്‍ ഫിഞ്ച്​ (32), മുഹമ്മദ്​ സിറാജ്​ (10 നോട്ടൗട്ട്​) എന്നിവര്‍ മാത്രമാണ്​ രണ്ടക്കം കടന്നത്​. തുടക്കത്തില്‍ ഒന്ന്​ പരുങ്ങിയെങ്കിലും പക്വതയാര്‍ന്ന ഇന്നിങ്​സ്​ കാഴ്​ചവെച്ച കെയ്​ന്‍ വില്യംസണ്‍ (50 നോട്ടൗട്ട്​), മനീഷ്​ പാണ്ഡേ (24), ജേസണ്‍ ഹോള്‍ഡര്‍ (24 നോട്ടൗട്ട്​) എന്നിവര്‍ ചേര്‍ന്ന്​ ഹൈദരാബാദിനെ മുന്നോട്ടു നയിക്കുകയായിരുന്നു. നവ്​ദീപ്​ സെയ്​നിയെറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി രണ്ട്​ ബൗണ്ടറികള്‍ പായിച്ച്‌​ കരീബിയന്‍ താരമായ ഹോള്‍ഡര്‍ ടീമിനെ ജയത്തിലെത്തിച്ചു. അവസാന അഞ്ച്​ മത്സരങ്ങള്‍ തോറ്റാണ്​ ബാംഗ്ലൂര്‍ ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്​.

Related Articles

Back to top button