KeralaKozhikodeLatest

ഗൾ‍ഫിലേക്ക് മടങ്ങാനിരിക്കെ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി തിരികെ പോകാന്‍ തിയ്യതി നിശ്ചയിച്ച യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ഇരിങ്ങല്‍ പരേതനായ ഇടപ്പരുത്തിയില്‍ താമസിക്കും കാട്ടുകുറ്റി രാഘവന്റെ മകന്‍ ബൈജു (45) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് മരണപ്പെട്ടത്. ഒരാഴ്ചയായി വെന്റിലേറ്ററില്‍ ആയിരുന്നു. സംസ്ക്കാരം കോവിഡ് മാനദണ്ഡം പാലിച്ച് വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും.

അമ്മ: സുലോചന. ഭാര്യ: രോഷ്മ. മക്കള്‍: രോഷ്ബിത്ത്, ആബിഷ്ബിത്ത്, റിയ

സഹോദരങ്ങള്‍: ഷിജു (ബഹ്‌റൈന്‍), പരേതയായ ഷീന.

 

Related Articles

Back to top button