IndiaInternationalLatest

ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

“Manju”

സിന്ധുമോൾ. ആർ

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനേയും വൈസ് പ്രസിഡന്റ് പദവിയിലെത്തിയ കമലാ ഹാരിസിനേയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-അമേരിക്ക ബന്ധം ഊഷ്മളമായി തുടരുമെന്ന് മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.

ബൈഡന്‍ വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്തെ സംഭാവനകള്‍ എടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്. വൈസ് പ്രസിഡന്റ് ആയിരുന്ന വേളയില്‍ ഇന്ത്യ-യു.എസ്. ബന്ധം ശക്തിപ്പെടുത്തുന്നിതില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യ-അമേരിക്ക ബന്ധം ഉന്നതിയില്‍ എത്തുന്നതിന് ഒരിക്കല്‍ക്കൂടി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. കമലാ ഹാരിസിനേയും മോദി അഭിനന്ദിച്ചു. കമലയുടെ വിജയം വഴിത്തിരിവാണെന്ന് മോദി പറഞ്ഞു. കമലയുടെ ബന്ധുക്കള്‍ മാത്രമല്ല, എല്ലാ ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കും അഭിമാനിക്കാവുന്നതാണ്. കമലയുടെ പിന്തുണയും നേതൃത്വവും ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ഊര്‍ജസ്വലമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button