KeralaLatest

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മണ്ണെണ്ണ വിതരണം

“Manju”

പാലക്കാട്: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസ കാലയളവിലെ മണ്ണെണ്ണ വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കുമായുള്ള മണ്ണെണ്ണ വിതരണം ജൂണ്‍ 30 വരെ തുടരും. എല്ലാ വിഭാഗത്തിലുള്ള വൈദ്യുതീകരിക്കാത്ത വീടുകളിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് (NE) മെയ് മാസത്തില്‍ നാല് ലിറ്ററും ജൂണില്‍ നാല് ലിറ്ററും ഉള്‍പ്പെടെ എട്ട് ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിച്ച വീടുകളിലെ റേഷന്‍ കാര്‍ഡുടമകളില്‍ (E) മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ഒരു ലിറ്ററും നീല, വെള്ള കാര്‍ഡുകാര്‍ക്ക് അരലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

Related Articles

Back to top button