InternationalLatest

കൊവിഡ് ബാധിച്ച്‌ ഒമാനില്‍ മൂന്ന് പേര്‍കൂടി മരിച്ചു, മസ്കറ്റില്‍ ലോക്ക് ഡൗണ്‍ നാളെ അവസാനിക്കും, കുവൈറ്റില്‍ കര്‍ഫ്യൂവിന് ഇളവ്

“Manju”

സിന്ധുമോള്‍ ആര്‍

മസ്ക്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച്‌ മൂന്നു പേര്‍ കൂടി മരിച്ചു. മസ്കറ്റ് സ്വദേശിയായ 51 കാരിയും, 67ഉം 58ഉം വയസുള്ള പ്രവാസികളുമാണ് മരിച്ചത്. 40 പേരാണ് ഒമാനില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതില്‍ രണ്ട് മലയാളികളടക്കം 24 പേര്‍ പ്രവാസികളും 16 പേര്‍ സ്വദേശികളുമാണ്. വ്യാഴാഴ്ച 636 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

48 ദിവസങ്ങമായി തുടരുന്ന മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ലോക്ക് ഡൗണ്‍ വെള്ളിയാഴ്ച അവസാനിക്കും. ഏപ്രില്‍ പത്തിനാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 22 വരെയായിരുന്ന ലോക്ക്ഡൗണ്‍ പിന്നീട് രണ്ടു തവണയായി മേയ് 29 വരെ നീട്ടുകയായിരുന്നു.

ഖത്തറില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. രോഗംമാറിയവരുടെ എണ്ണം കൂടിയിട്ടുമുണ്ട്. രാജ്യത്ത് 24 മണിക്കൂറിനിടെ പുതിയ രോഗികള്‍ 1967 ആണ്. എന്നാല്‍ 24 മണിക്കൂറിനിടെ രോഗംമാറിയവര്‍ 2116 ആയി. കുവൈറ്റില്‍ മേയ് 31 മുതല്‍ കര്‍ഫ്യൂ വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെയാക്കി. രാജ്യം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് കര്‍ഫ്യൂ സമയം ചുരുക്കിയത്.

Related Articles

Back to top button