IndiaKeralaLatest

കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു

“Manju”

സിന്ധുമോള്‍ ആര്‍.

ന്യൂഡല്‍ഹി : കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു. അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയ്ക്ക് കീഴിലെ ജെഎന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പരീക്ഷണം നടക്കുന്നത്. വാക്‌സിന്റെ പരീക്ഷണത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ താരിഖ് മന്‍സൂറും പങ്ക് ചേരുന്നുണ്ട്. മൂന്നാം ഘട്ട പരീക്ഷണത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് മന്‍സൂര്‍ ഭാരത് ബയോടെക്കിനെ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ സഹകരണത്തോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്. വാകിസിന്റെ ഒന്നും, രണ്ടും ഘട്ട പരീക്ഷണങ്ങള്‍ വന്‍ വിജയമായിരുന്നു. ഫലപ്രാപ്തി100 ശതമാനം ഉറപ്പിക്കുകയാണ് മൂന്നാം ഘട്ട പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. സുരക്ഷയും, ഗുണമേന്മായുമാണ് മൂന്നാം ഘട്ടത്തില്‍ പ്രധാനമായും വിലയിരുത്തുക.

Related Articles

Back to top button