Uncategorized

ഫിലിപ്പൈൻസുമായി ആയുധ കരാറിന് ലക്ഷ്യമിട്ടു ഇന്ത്യ

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ഫിലിപ്പൈന്‍സുമായി ആയുധ കരാറിന് ഇന്ത്യ. അടുത്ത വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടേര്‍ട്ടും തമ്മില്‍ ഇത് സംബന്ധിച്ച്‌ കരാറില്‍ ഒപ്പുവയ്‌ക്കും. ഇന്ത്യ-റഷ്യ സംയുക്തമായി നിര്‍മ്മിച്ച ബ്രഹ്‌മോസ് മിസൈലാണ് ഫിലിപ്പൈന്‍സിന് നല്‍കുക. ഇതോടെ ഇന്ത്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന ആദ്യ ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യമായി ഫിലപ്പൈന്‍സ് മാറും.

കരാര്‍ സംബന്ധിച്ച അന്തിമമായ തയ്യാറെടുപ്പുകള്‍ക്ക് ബ്രഹ്‌മോസില്‍ നിന്നും ഒരു സംഘം ഡിസംബര്‍ മാസത്തില്‍ മനില സന്ദര്‍ശിക്കും. കരാര്‍ ഒപ്പിടുന്ന അന്തിമ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയില്‍ കൂടിക്കാഴ്‌ച നടക്കാനാണ് സാദ്ധ്യത. മരുന്നുകളുടെ വിതരണവും വിമാന റൂട്ടുകളെ സംബന്ധിച്ചുള‌ള കരാറുകളും ഇതിനൊപ്പം ഒപ്പുവയ്‌ക്കുമെന്ന് കരുതുന്നു. ബ്രഹ്‌മോസ് മ‌റ്റ് രാജ്യങ്ങളിലേക്ക് നല്‍കാന്‍ തീരുമാനിച്ചതായി ബ്രഹ്‌മോസിന്റെ റഷ്യ വിഭാഗം മേധാവി റോമന്‍ ബബുഷ്‌കിന്‍ മുന്‍പ് അറിയിച്ചിരുന്നു. ഇതിന്റെ തുടക്കമാകും ഫിലിപ്പൈന്‍സുമായുള‌ള കരാര്‍.

Related Articles

Back to top button